Universal Acceptance Logo
Ministry of Electronics and Information Technology Logo
NIXI Logo

Features Section

ഭാഷാനെറ്റ് ഇനിഷ്യേറ്റീവ്

  • കാഴ്ചപ്പാട്
  • ഉദ്ദേശ്യം
  • ദൗത്യം
Globe graphic
പ്രാദേശിക ഭാഷയിലുള്ള വെബ്സൈറ്റ്, ഇമെയിൽ ഐഡി എന്നിവ എല്ലായിടത്തും അനായാസം പ്രവര്ത്തിക്കുന്ന ശരിയായ ബഹുഭാഷ ഇന്റര്നെറ്റ് സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം
Infographics of കാഴ്ചപ്പാട്
Globe graphic
ഉപയോക്താക്കളുമായി അവരുടെ ഭാഷയിൽ സംവദിക്കുക. ഭാഷാനെറ്റ് വിദൂര സ്ഥലങ്ങളിലെയും വിവിധ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളിൽ നിന്നുള്ള വ്യക്തികള്ക്ക് ബഹുഭാഷ ഇന്റര്നെറ്റ് ഇന്ത്യയിൽ ലഭ്യമാക്കുവാനായാണ് പ്രവര്ത്തിക്കുന്നത്.
Infographics of ഉദ്ദേശ്യം
Globe graphic
  • പ്രാദേശിക വെബ്സൈറ്റ് നാമം ഇമെയിൽ ഐഡി എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • പ്രാദേശിക ഭാഷ യുആര്എൽ, ഇമെയിൽ ഐഡി എന്നിവയുടെ ബോധവത്കരണം നടത്തുക.
  • നയങ്ങളും നിയന്ത്രണങ്ങളും നിര്മ്മിക്കുക.
  • സാങ്കേതിക പങ്കാളിത്തങ്ങള് പിന്തുണയ്ക്കുക.
  • വെബ്സൈറ്റ് ഉടമങ്ങള്, വെബ്-ഡെവലപ്പര് സമൂഹം, വെബ് സുരക്ഷ വിദഗ്ദര് എന്നിവരുമായുള്ള സമ്പര്ക്കം
Infographics of ദൗത്യം
This Infographics shows how universal acceptance works

പ്രഖ്യാപനങ്ങൾ

ഐഡിഎൻ-ലെ വെബ്‌സൈറ്റുകൾ

സാർവത്രിക സ്വീകാര്യതാ വെബ്‌സൈറ്റുകൾ അന്തർദേശീയമാക്കിയ ഡൊമെയ്ൻ നാമങ്ങളുടെ (IDN-കൾ) ലിസ്റ്റിനെ അനുസരിയ്ക്കുന്നു.

This video explains how to make your website Universal Acceptance ready and the way forward.

This video is a workshop focused on making your email platform Universal Acceptance ready.

This video is the curtain raiser event of the Universal Acceptance initiative.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ


  • നിങ്ങൾ ആഗ്രഹിക്കുന്ന ഡൊമെയ്ൻ നാമത്തിൻറെ ലഭ്യത പരിശോധിക്കുക:  നാഷണൽ ഇൻറർനെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (NIXI) വെബ്സൈറ്റ് അല്ലെങ്കിൽ ഇന്ത്യൻ ഭാഷാ ഡൊമെയ്നുകൾ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും അംഗീകൃത രജിസ്ട്രാർ സന്ദർശിച്ച് നിങ്ങൾക്ക് ആവശ്യമുള്ള ഡൊമെയ്ൻ നാമം ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണോ എന്ന് പരിശോധിക്കാം.
  • ഒരു രജിസ്ട്രാർ തിരഞ്ഞെടുക്കുക:  ലഭ്യമായ ഒരു ഡൊമെയ്ൻ നാമം നിങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ, നിങ്ങൾ ഇന്ത്യൻ ഭാഷാ ഡൊമെയ്നുകൾ വാഗ്ദാനം ചെയ്യുന്ന ഒരു രജിസ്ട്രാർ തിരഞ്ഞെടുക്കേണ്ടതുണ്ട്. NIXI അതിൻറെ വെബ്സെറ്റിൽ ഇന്ത്യൻ ഭാഷാ ഡൊമെയ്നുകൾ വാഗ്ദാനം ചെയ്യുന്ന അംഗീകൃത രജിസ്ട്രാർമാരുടെ ഒരു ലിസ്റ്റ് നൽകുന്നു.
  • ആവശ്യമായ വിവരങ്ങൾ നൽകുക:  നിങ്ങളുടെ വ്യക്തിപരവും ബന്ധപ്പെടാനുള്ളതുമായ വിവരങ്ങളും ആവശ്യമുള്ള ഡൊമെയ്ൻ നാമവും അത് എഴുതിയിരിക്കുന്ന ഭാഷ/സ്ക്രിപ്റ്റും നൽകേണ്ടതുണ്ട്. ഇന്ത്യൻ ഭാഷാ ഡൊമെയ്നുകൾക്കായി നിങ്ങൾ അധിക ഡോക്യുമെൻറേഷനോ സ്ഥിരീകരണമോ നൽകേണ്ടതായി വന്നേക്കാം.
  • രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക:  ആവശ്യമായ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ, രജിസ്ട്രാറുടെ വെബ്സൈറ്റ് വഴി നിങ്ങൾക്ക് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിയും. നിങ്ങൾ ഒരു രജിസ്ട്രേഷൻ ഫീസ് നൽകുകയും രജിസ്ട്രാറുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും ചെയ്യേണ്ടതായി വന്നേക്കാം.
  • നിങ്ങളുടെ ഡൊമെയ്ൻ കോൺഫിഗർ ചെയ്യുക:  നിങ്ങളുടെ ഡൊമെയ്ൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ വെബ്സൈറ്റ്, ഇമെയിൽ അല്ലെങ്കിൽ മറ്റ് ഓൺലൈൻ സേവനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നതിന് നിങ്ങൾക്കത് കോൺഫിഗർ ചെയ്യാം.

  • സ്ക്രിപ്റ്റിനെയും ഭാഷയെയും ആശ്രയിച്ച് ഇന്ത്യൻ ഭാഷകളിലെ ഡൊമെയ്ൻ നാമങ്ങളുടെ ലഭ്യത വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഇന്ത്യൻ ഭാഷാ ഡൊമെയ്നുകൾക്ക് പ്രത്യേക ആവശ്യകതകളോ നിയന്ത്രണങ്ങളോ ഉണ്ടായിരിക്കാം, അതിനാൽ കൂടുതൽ വിവരങ്ങൾക്ക് രജിസ്ട്രാറോ NIXIയോ പരിശോധിക്കേണ്ടത് പ്രധാനമാണ്.

സാർവത്രിക സ്വീകാര്യത കൈവരിക്കുന്നതിന്, ഡൊമെയ്ൻ നെയിം രജിസ്ട്രികൾ, ഇമെയിൽ സേവന ദാതാക്കൾ, ആപ്ലിക്കേഷൻ ഡെവലപ്പർമാർ, മറ്റുള്ളവർ എന്നിവയുൾപ്പെടെ ഇൻറർനെറ്റ് ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികൾക്കും ASCII ഇതര ഡൊമെയ്ൻ നാമങ്ങളും ഇമെയിൽ വിലാസങ്ങളും പിന്തുണയ്ക്കുന്ന സാങ്കേതിക മാനദണ്ഡങ്ങൾ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് പ്രാധാനമാണ്. കൂടാതെ, വിദ്യാഭ്യാസവും ബോധവൽക്കരണ ശ്രമങ്ങളും സാർവത്രിക സ്വീകാര്യത പ്രോത്സാഹിപ്പിക്കാനും ഉപയോക്താക്കൾക്ക് ലഭ്യമായ ഓപ്ഷനുകളെക്കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പാക്കാനും സഹായിക്കും.

എല്ലാ ഡൊമെയ്ൻ നാമങ്ങളുടെയും ഇമെയിൽ വിലാസങ്ങളുടെയും സ്ക്രിപ്റ്റ്, ഭാഷ അല്ലെങ്കിൽ ഫോർമാറ്റ് എന്നിവ പരിഗണിക്കാതെ, അവയുടെ ഉപയോഗത്തെ പിന്തുണയ്ക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങളുടെയും ശുപാർശകളുടെയും ഒരു കൂട്ടമാണ് സാർവത്രിക സ്വീകാര്യത (UA) മാർഗ്ഗനിർദ്ദേശങ്ങൾ. എല്ലാ ഡൊമെയ്ൻ നാമങ്ങളുടെയും ഇമെയിൽ വിലാസങ്ങളുടെയും സാർവത്രിക സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള സംരംഭമായ യൂണിവേഴ്സൽ അക്സെപ്റ്റൻസ് സ്റ്റിയറിംഗ് ഗ്രൂപ്പ് (UASG) ആണ് മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിച്ചത്.

സോഫ്റ്റ്‌വെയർ, സിസ്റ്റം ഡെവലപ്പർമാർ, ഡൊമെയ്ൻ നെയിം രജിസ്ട്രികൾ, ഇമെയിൽ സേവന ദാതാക്കൾ, ഇൻറർനെറ്റ് ആപ്ലിക്കേഷനുകളുടെയും മാനേജ്മെൻറിലും നടപ്പാക്കലിലും ഉൾപ്പെട്ടിരിക്കുന്ന മറ്റ് പങ്കാളികൾ എന്നിവർക്ക് UA മാർഗ്ഗനിർദ്ദേശങ്ങൾ വിശദമായ ശുപാർശകൾ നൽകുന്നു. സാർവത്രിക സ്വീകാര്യതയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നു:

  1. ഡൊമെയ്ൻ നാമം രജിസ്ട്രേഷനും അഡ്മിനിസ്ട്രേഷനും
  2. ഇമെയിൽ വിലാസം മൂല്യനി൪ണ്ണയവും കൈകാര്യം ചെയ്യലും
  3. IDN നടപ്പിലാക്കലും പിന്തുണയും
  4. വെബ്, ആപ്ലിക്കേഷൻ വികസനം
  5. പരിശോധനയും മൂല്യനി൪ണ്ണയവും
  6. ഉപയോക്തൃ വിദ്യാഭ്യാസവും അവബോധവും

  • ഒരു ഇമെയിൽ സേവന ദാതാവിനെ തിരഞ്ഞെടുക്കുക:  Google, Microsoft, Rediffmail പോലുളള ഇന്ത്യൻ ഭാഷകളിൽ ഇമെയിൽ ഐഡികൾക്കുളള പിന്തുണ വാഗ്ദാനം ചെയ്യുന്ന നിരവധി ഇമെയിൽ സേവന ദാതാക്കളുണ്ട്. നിങ്ങൾ ഇഷ്ടപ്പെടുന്ന ഇന്ത്യൻ ഭാഷയ്ക്ക് പിന്തുണ നൽകുന്ന ഒരു ഇമെയിൽ സേവന ദാതാവിനെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
  • നിങ്ങൾ ആഗ്രഹിക്കുന്ന ഇമെയിൽ ഐഡിയുടെ ലഭ്യത പരിശോധിക്കുക:  നിങ്ങൾ ഒരു ഇമെയിൽ സേവന ദാതാവിനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, നിങ്ങൾക്ക് ആവശ്യമുള്ള ഇമെയിൽ ഐഡി ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണോ എന്ന് പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ദാതാവിൻറെ വെബ്സൈറ്റ് പരിശോധിക്കുകയോ അവരുടെ പിന്തുണാ ടീമിനെ ബന്ധപ്പെടുകയോ ചെയ്യേണ്ടതായി വന്നേക്കാം.
  • ഒരു പുതിയ ഇമെയിൽ അക്കൗണ്ട് സൃഷ്ടിക്കുക:  നിങ്ങൾ ആഗ്രഹിക്കുന്ന ഇമെയിൽ ഐഡി ലഭിമാണെങ്കിൽ, നിങ്ങൾ തിരഞ്ഞെടുത്ത ഇമെയിൽ സേവന ദാതാവിനൊപ്പം നിങ്ങൾക്ക് ഒരു പുതിയ ഇമെയിൽ അക്കൗണ്ട് സൃഷ്ടിക്കാം. നിങ്ങളുടെ വ്യക്തിപരവും കോൺടാക്റ്റ് വിവരങ്ങളും നൽകേണ്ടതുണ്ട്, അതോടൊപ്പം നിങ്ങൾക്ക് ആവശ്യമുളള ഇമെയിൽ ഐഡിയും ഭാഷയും തിരഞ്ഞെടുക്കേണ്ടതുണ്ട്.
  • നിങ്ങളുടെ ഇമെയിൽ ക്രമീകരണങ്ങൾ കോൺഫിഗ൪ ചെയ്യുക:  നിങ്ങളുടെ ഇമെയിൽ അക്കൗണ്ട് സൃഷ്ടിച്ചു കഴിഞ്ഞാൽ, ഫിൽട്ടറുകൾ സജ്ജീകരിക്കുക, ഫോ൪വേഡിംഗ് അല്ലെങ്കിൽ മറ്റ് ഇമെയിൽ മാനേജുമെൻറ് ഓപ്ഷനുകൾ പോലുളള നിങ്ങളുടെ മുൻഗണനകൾക്ക് അനുയോജ്യമായ രീതിയിൽ നിങ്ങളുടെ ഇമെയിൽ ക്രമീകരണങ്ങൾ കോൺഫിഗ൪ ചെയ്യാം.
  • നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് ആരംഭിക്കുക:  നിങ്ങളുടെ ഇമെയിൽ അക്കൗണ്ട് സജ്ജീകരിച്ച് കോൺഫിഗ൪ ചെയ്തു കഴിഞ്ഞാൽ, ഇമെയിലുകൾ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഇന്ത്യൻ ഭാഷകളിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോഗിക്കാൻ തുടങ്ങാം

  • എല്ലാ ഇമെയിൽ സേവന ദാതാക്കളും ഇന്ത്യൻ ഭാഷകളിൽ ഇമെയിൽ ഐഡികൾക്കുളള പിന്തുണ വാഗ്ദാനം ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ ദാതാവിനെ ആശ്രയിച്ച് ഭാഷകളുടെ ലഭ്യത വ്യത്യാസപ്പെടാം. കൂടാതെ, ചില ഇന്ത്യൻ ഭാഷകൾക്ക് പ്രത്യേക ആവശ്യകതകളോ നിയന്ത്രണങ്ങളോ ഉണ്ടായിരിക്കാം, അതിനാൽ കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ സേവന ദാതാവിനെ സമീപിക്കേണ്ടത് പ്രധാനമാണ്.

ഹെൽപ്പ് ഡെസ്ക്

icon for contact us

ഗവൺമെന്റ് ഇന്ത്യയ്ക്ക് കീഴിൽ (അല്ലെങ്കിൽ തത്തുല്യമായത്) ഡൊമെയ്ൻ നാമങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന്

ടോൾ ഫ്രീ നമ്പർ : 1800111555, 011-24305000

വെബ്സൈറ്റ് :https://servicedesk.nic.in


.bharaticon

.ഭാരതത്തിന് (അല്ലെങ്കിൽ തത്തുല്യമായത്) കീഴിൽ ഡൊമെയ്ൻ നാമങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന്

ബന്ധപ്പെടുക : +91-11-48202040, +91-11-48202011,
+91-11-48202000
ഇമെയിൽ : uasupport@nixi.in, rishab@nixi.in, rajiv@nixi.in, support@bhashanet.in