
സോഫ്ട്വെയറുകളും ഓൺലൈന് സേവനങ്ങളും യൂണിവേഴ്സൽ സ്വീകാര്യം ആകുവാന് തയ്യാര് എന്ന് പറയുന്നത് അവര്ക്ക് എല്ലാ ഡൊമൈനുകളും ഇമെയില് നാമങ്ങളും സ്വീകരിക്കുവാനും, പരിശോധിക്കുവാനും, സംഭരിക്കുവാനും, പ്രക്രികയ ചെയ്യുവാനും ദൃശ്യമാക്കുവാനും കഴിയുമ്പോള് ആണ്.
ഇതിൽ ഉള്പ്പെടുന്നത്:
- പുതിയ ടോപ് ലെവൽ ഡൊമൈന് നാമങ്ങള്
- ഐഡിഎന് ഡൊമൈന് നാമങ്ങള്
- ലോംഗ് ടോപ് ലെവൽ ഡൊമൈന് നാമങ്ങള്
- യൂണികോഡിൽ മെയിൽബോക്സ് നാമങ്ങള്
താങ്കളുടെ സിസ്റ്റങ്ങള് യുഎ റെഡി ആക്കുവാനായി എടുക്കാവുന്ന ചില നടപടികള്:
- ഇന്പുട് വാലിഡേറ്റ് ചെയ്യുക: താങ്കളുടെ സിസ്റ്റം എല്ലാ സാധുതയുള്ള ഡൊമൈന് നാമങ്ങളെയും, ഇമെയിൽ വിലാസങ്ങളെയും മറ്റു ഇന്റര്നെറ്റ് ഐഡന്റിഫയറുകളെയും പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇതിൽ സിന്റാക്സ് പരിശോധിക്കുന്നതും ഈ ഐഡന്റിഫയറുകളുടെ ഘടന പരിശോധിക്കുന്നതും അവ ശരിയായ ഫോര്മാറ്റിലാണോ അല്ലയോ എന്ന് പരിശോധിക്കുന്നതും ഉള്പ്പെടുന്നു.
- യൂണികോഡ് പിന്തുണ: ഇപ്പോള് ഉപയോഗത്തിലുള്ള എല്ലാ സ്ക്രിപ്റ്റുകളെയും ഭാഷകളെയും പ്രതിനിധീകരിക്കുന്ന ഒരു ആഗോള ക്യാരക്ടര് എന്കോഡിംഗ് സ്റ്റാന്ഡേര്ഡ് ആണ് യൂണികോഡ്. താങ്കളുടെ സിസ്റ്റം യൂണികോഡിനെ പിന്തുണയ്ക്കുന്നു എന്ന് ഉറപ്പ് വരുത്തുക, അത് ഏത് ഭാഷയിലെയോ സ്ക്രിപ്റ്റിലെയോ ഇന്റര്നെറ്റ് ഐഡന്റിഫയറുകളെ പ്രോസസ്സ് ചെയ്യുവാന് സഹായകരമാകും.
- ഇന്റര്നാഷണലൈസ്ഡ് ഡൊമൈന് നാമങ്ങള് (ഐഡിഎന്സ്) ഉപയോഗിക്കുക: ഐഡിഎന്സ് ASCII ഇതര ക്യാരക്ടറുകള്, അതായത് ഹിന്ദി, മറാത്തി അല്ലേല് ബംഗാളി അക്ഷരങ്ങള് ഡൊമൈന് നാമത്തിൽതന്നെ ഉപയോഗിക്കുവാന് അനുവദിക്കുന്ന ഡൊമൈന് നാമങ്ങളാണ്. താങ്കളുടെ സിസ്റ്റം ഐഡിഎന്സ് പിന്തുണയ്ക്കുന്നു എന്ന് ഉറപ്പാക്കുക, അത് ഉപയോക്താക്കളെ അവരുടെ സ്വന്തം ഭാഷയിൽ ഡൊമൈന് നാമം രജിസ്റ്റര് ചെയ്യുവാന് സഹായിക്കുന്നു.
- യുഎ ടെസ്റ്റ് കേസുകള് ഉപയോഗിച്ച് പരിശോധിക്കുക: എല്ലാ ഭാഷയിലും സ്ക്രിപ്റ്റിലും നിങ്ങളുടെ സിസ്റ്റത്തിന് ഇന്റര്നെറ്റ് ഐഡന്റിഫയറുകളെ സ്വീകരിക്കുവാനും പ്രോസ്സസ് ചെയ്യുവാനും സാധിക്കുമെന്നത് യുഎ ടെസ്റ്റ് കേസുകള് ഉപയോഗിച്ച് പരിശോധിക്കുക. താങ്കളുടെ സിസ്റ്റത്തിന്റെ യുഎ തയ്യാറെടുക്കലിലെ വീഴ്ചകളോ പ്രശ്നങ്ങളോ ഉണ്ടോ എന്നത് പരിശോധിക്കുവാന് സഹായിക്കുന്ന നിരവധി യുഎ ടെസ്റ്റ് സ്യൂട്ടുകള് ഉണ്ട്.
- മികച്ച കീഴ്വഴക്കങ്ങള് ഉപയോഗിക്കുക: യുഎ തയ്യാറാക്കലുകള്ക്കായുള്ള മികച്ച കീഴ്വഴക്കങ്ങള് ഉപയോഗിക്കുക, ഇന്റര്നെറ്റ് എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സ്സ്(ഐഇടിഎഫ്) ബെസ്റ്റ് കറന്റ് പ്രാക്ടീസ്(ബിസിപി) 18ഉം ബിസിപി 47ലും ഔട്ട് ലൈന് ചെയ്തിരിക്കുന്നവ. ഈ രേഖകള് ഇന്റര്നെറ്റ് ടെക്നോളജിയിലെ വിവിധ വസ്തുതകളില് എങ്ങനെ ഇന്റര്നാഷണലൈസേഷന് പിന്തുണ നൽകുന്നു എന്നതിൽ ഈ രേഖകള് ഉപദേശം നൽകുന്നു.