Universal Acceptance Logo
Ministry of Electronics and Information Technology Logo
NIXI Logo

മികച്ച രീതികൾ

iconic image of ടോപ് ലെവൽ ഡൊമൈനുകള്ക്കായുള്ള പിന്തുണ(ടിഎൽഡിഎസ്) ഉദാ. .ഭാരതം, സര്ക്കാര്.ഭാരതം

ടോപ് ലെവൽ ഡൊമൈനുകള്ക്കായുള്ള പിന്തുണ(ടിഎൽഡിഎസ്) ഉദാ. .ഭാരതം, സര്ക്കാര്.ഭാരതം

നിങ്ങളുടെ ഡൊമൈന് നാമം ഇന്ത്യന് ഭാഷകളിൽ നേടുക ഹിന്ദി, തമിഴ്, മറാത്തി ഉദാഹരണത്തിന് സിഡാക്.ഭാരതം

നിലവിലെ ASCII ഡൊമൈനിന് തുല്യമായ ഐഡിഎന് നേടുക

താങ്കളുടെ ഡൊമൈന് നാമം പ്രാദേശിക ഭാഷയിലേക്ക് മാറ്റുക(പരിഭാഷ/ട്രാന്സ്ലിട്രേറ്റ്). രജിസ്ട്രന്റ്/ഉപയോക്താവ് എന്ഐസി/.IN രജിസ്ട്രി അംഗീകൃത രജിസ്ട്രാര്മാര്ക്ക് (സര്ക്കാര്.ഭാരതം ഡൊമൈനിനായി എന്ഐസിയും .ഭാരതം ഡൊമൈന് നാമങ്ങള്ക്കായി .IN രജിസ്ട്രി അംഗീകൃത രജിസ്ട്രാര്മാര്ക്കും) ഐഡിഎനിലെ ലഭ്യമായ ഡൊമൈന് നാമത്തിന്റെ പരിഭാഷയും ട്രാന്സ്ലിട്രേഷനും നൽകുന്നു.

താങ്കളുടെ ഡൊമൈന് പരിശോധിച്ച് ഉറപ്പ് വരുത്തുക

വാലിഡേഷന് നിയമങ്ങള് ഉപയോഗിച്ച് താങ്കളുടെ പ്രാദേശിക ഭാഷ ഡൊമൈന് നാമം പരിശോധിക്കുക കാരണം ചില ഇന്ത്യന് ഭാഷ അക്ഷരങ്ങള് സ്പൂഫിംഗ്/ഫിഷിംഗ് കാരണം ബ്ലോക്ക് ചെയ്തവയാകാം, ഇംഗ്ലീഷ് ഡൊമൈനിൽ അക്ഷരങ്ങള്, ഡിജിറ്റ്, ഹൈഫൺ എന്നിവ മാത്രം അനുവദിച്ചിരിക്കുന്നത് പോലെ (എൽഡിഎച്ച്).

നിങ്ങളുടെ ഡൊമൈന് സൃഷ്ടിക്കുക/രജിസ്റ്റര് ചെയ്യുക

എന്ഐസി/.ഇന് രജിസ്ട്രി അംഗീകൃത രജിസ്റ്റാര്മാര്ക്ക് ബന്ധപ്പെടേണ്ട വിവരം, ഡൊമൈന് നാമം, പിയുണികോഡ് സ്ട്രിംഗ്, സര്വ്വര് നാമ വിവരങ്ങള് എന്നിവ നൽകുക. പിയുണികോഡ് താങ്കളുടെ യുണികോഡ് ഡൊമൈന് നാമത്തിന് തുല്യമായ ഒരു സ്ട്രിംഗ് ആണ്. ചില വെണ്ടര്മാര് രജിസ്റ്റര് ചെയ്യുമ്പോള് പിയുണികോഡ് ആവശ്യപ്പെടാം. എന്ഐസി/.ഇന് രജിസ്ട്രി അംഗീകൃത രജിസ്റ്റാര്മാര് ഡൊമൈന് നാമം സൃഷ്ടിച്ച ശേഷം രജിസ്ട്രന്റ്/ഉപയോക്താവിനെ അറിയിക്കും.

നിങ്ങളുടെ വെബ് സര്വര് കോൺഫിഗര് ചെയ്യുക

യൂനികോഡ്‍/പ്യൂനികോഡിനായി ലഭിക്കുന്ന അഭ്യർത്ഥന നിങ്ങളുടെ വെബ്സൈറ്റ് സേർവർ സ്വീകരിക്കേണ്ടതാണ്. എല്ലാ പ്രമുഖ വെബ്-സേർവറുകളും ഒരേ കോഡിലേയ്ക്ക് ഒന്നിലധികം വെബ്സൈറ്റുകൾ പോയ്ന്റ് ചെയ്യുന്നതിനുള്ള പിന്തുണ നല്കിവരുന്നുണ്ട്. വെബ്മാസ്റ്റർ/ഹോസ്റ്റിംഗ് പ്രൊവൈഡർക്ക് നിങ്ങളുടെ IDN ഡൊമെയ്ൻ നാമം പങ്കുവയ്ക്കണം. വരുന്ന പ്യൂനികോഡിനെ നിങ്ങളുടെ ബിസിനസ് ആവശ്യം അനുസരിച്ച് നിലവിലെ സൈറ്റിലേയ്ക്കോ ബന്ധപ്പെട്ട ഇന്ത്യൻ ഭാഷ വെബ്സൈറ്റിലേയ്ക്കോ മാപ്പു ചെയ്യുന്നതിനായി അവർ റൂട്ടിംഗ് റൂളുകൾ എഴുതണം. ഇപ്പോൾ യൂസറിന് നിങ്ങളുടെ വെബ്സൈറ്റ് ഇംഗ്ലീഷിലും ഇന്ത്യൻ ഭാഷയിലുമുള്ള ഡൊമെയ്ൻ നാമത്തിൽ പ്രാപ്തമാക്കാൻ സാധിക്കും.

പ്യൂനികോഡ് ഡൊമെയ്ൻ നാമങ്ങളുമായി നിങ്ങളുടെ SSL സർട്ടിഫിക്കറ്റുകൾ കോൺഫിഗർ ചെയ്യുക.

SSL സർട്ടിഫിക്കറ്റുകൾ നിങ്ങളുടെ വെബ്സൈറ്റ് സുരക്ഷിതമാകാൻ സഹായിക്കുന്നു. അതിനാൽ നിങ്ങൾ പുതിയ ഒരു SSL സർട്ടിഫിക്കറ്റ് വാങ്ങുകയോ നിലവിലെ നിങ്ങളുടെ SSL സർട്ടിഫിക്കറ്റിൽ പ്യൂനികോഡ് സ്ട്രിങ്ങ് കൂട്ടിച്ചേർക്കുകയോ ചെയ്യേണ്ടതാണ്. പുതിയ/ അപ്ഡേറ്റ് ചെയ്ത SSL നിങ്ങളുടെ സേർവറിൽ കോൺഫിഗർ ചെയ്യണം. ഇപ്പോൾ യൂസറിന് നിങ്ങളുടെ വെബ്സൈറ്റ് https-യോടു കൂടി ഇംഗ്ലീഷിലും ഇന്ത്യൻ ഭാഷയിലുമുള്ള ഡൊമെയ്ൻ നാമത്തിൽ പ്രാപ്തമാകും.
banner-1
banner-2

ഇമെയിൽ സേവനങ്ങൾ ഇന്ത്യൻ ഭാഷകളിൽ ഉപയോഗിക്കുക.

നിങ്ങളുടെ ഇമെയിൽ സേവന ദാതാവിന് അല്ലെങ്കിൽ ആപ്ലിക്കേഷന് ദേവനാഗരി, തമിഴ്, ബംഗാളി പോലെയുള്ള ഇന്ത്യൻ സ്ക്രിപ്റ്റുകൾ അടങ്ങിയ ഇമെയിൽ വിലാസങ്ങളോടു കൂടിയ ഇമെയിലുകൾ അയയ്ക്കാനും സ്വീകരിക്കാനും കഴിയുമെന്ന് ഉറപ്പു വരുത്തണം. ഇന്ത്യൻ സ്ക്രിപ്റ്റുകളും TLDs-ഉം ശരിയായി സംപ്രേഷണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പു വരുത്താനായി ഇമെയിൽ സേവന ദാതാവ് EAI (ഇമെയിൽ വിലാസ അന്താരാഷ്ട്രവൽകരണം) പോലെയുള്ള അന്താരാഷ്ട്രവൽകൃത ഇമെയിൽ നിലവാരങ്ങൾ ഉപയോഗിക്കണം.

UA പ്രചരിപ്പിക്കാനും അതുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്നങ്ങൾ പ്രദിപാദിക്കാനും ICANN പോലെയുള്ള സംഘടനകളും യൂണിവേഴ്സൽ ആക്സപ്റ്റൻസ് സ്റ്റിയറിങ്ങ് ഗ്രൂപ്പും (UASG) നിശ്ചയിച്ച UA നിലവാരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പിന്തുടരുകയും ഡൊമെയ്ൻ രെജിസ്ട്രാറുകൾ, സേവന ദാതാക്കൾ, സോഫ്റ്റ്‌വെയർ വിക്രേതാക്കൾ എന്നിവരുൾപ്പെടെയുള്ള മറ്റു തത്പരകക്ഷികളുമായി സഹകരിക്കുകയും ചെയ്യണം.